Health

18 മാസം കൊണ്ട് കുറച്ചത് 108 കിലോ; ആനന്ദ് അംബാനിയുടെ വർക്കൗട്ട് പ്ലാൻ ഇങ്ങനെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജാംനഗറിൽ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നാളെയോടെ അവസാനിക്കുകയാണ്. പോപ് ഗായിക റിഹാനയുടെ ഗാന സന്ധ്യയായിരുന്നു വിവാഹ ആഘോഷങ്ങളിലെ ഇന്നലെത്തെ പ്രധാന ആകർഷണം. താര സമ്പന്നമായ ആഘോഷം ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ ആനന്ദ്-രാധിക വധുവരന്മാരെ കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമാവുകയാണ്. അതിലൊന്നാണ് ആനന്ദ് അംബാനിയുടെ ഡയറ്റ്.

208 കിലോ ശരീര ഭാരമുണ്ടായിരുന്ന ആനന്ദ് 18 മാസം കൊണ്ട് കുറച്ചത് 108 കിലോയാണ്. ഇതെങ്ങനെയെന്ന സമൂഹ മാധ്യമങ്ങളിലെ ചർച്ചയിൽ അമ്മ നിത അംബാനി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖം വീണ്ടും ശ്രദ്ധേയമാവുകയാണ്. വിവാഹത്തിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് മകന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് നിത പറയുന്നതാണ്.

ആസ്തമ രോഗമുള്ളായാളായിരുന്നതിനാൽ അതിനുള്ള സ്റ്റിറോയിഡുകൾ കഴിച്ചതോടെയാണ് ആനന്ദ് അംബാനിയുടെ ശരീര ഭാരം വർധിച്ചത് എന്ന് നിത പറയുന്നു. ശരീര ഭാരം 208 കിലോയോളമെത്തി. ഫിറ്റ്നസ് കോച്ച് വിനോദ് ഛന്നയുടെ ട്രെയ്നിങ്ങിലൂടെയാണ് ആനന്ദിനെ 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എന്നും നിത പറഞ്ഞു.

അഞ്ച് മുതൽ ആറ് മണിക്കൂർ വരെ വ്യായാമം, ദിവസവും 21 കിലോമീറ്റർ നടത്തം. യോഗ, സ്ട്രെങ്ത്ത് ട്രെയിനിങ്, വ്യായാമങ്ങൾ, കാർഡിയോ തുടങ്ങിയ കഠിനമായ വ്യായാമ മുറകൾ, കുറഞ്ഞ മോണോസാച്ചുറേറ്റഡ് ഫാറ്റ്, കാർബോഹൈഡ്രേറ്റ്, നാരുകൾ അടങ്ങിയ ഭക്ഷണം, ഒപ്പം ഉറക്കം, സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഫിറ്റ്നസ് പ്ലാൻ സഹായിച്ചതായി നിത വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് വിവാഹം ഇന്ത്യയില്‍ നടത്തുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം.

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT