Gulf

വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ തലപ്പത്ത് സൗദി വനിത; പദവിയിലെത്തുന്ന ആദ്യ അറബ് വനിത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ തലപ്പത്തേക്ക് ആദ്യമായി അറബ് വനിത നിയമിതയായി. സൗദി പൗരയായ മുനേറ അല്‍ റഷീദിനെയാണ് നിയമിച്ചിരിക്കുന്നത്. 2025-2026 കാലയളവില്‍ റീജിയണല്‍ ഇന്റലിജന്‍സ് ലെയ്‌സണ്‍ ഓഫീസുകളുടെ തലപ്പത്തേക്കാണ് അറബ് വനിതയെ തിരഞ്ഞെടുത്തത്. ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്നു വരെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ ഡബ്ലുസിഒ ആസ്ഥാനത്ത് നടന്ന ആര്‍ഐഎല്‍ഒയുടെ 31-ാമത് ഗ്ലോബല്‍ മീറ്റിംഗിലാണ് മുനീറ അല്‍ റഷീദിനെ തിരഞ്ഞടുത്തത്.

മുനേറ അല്‍ റഷീദിക്ക് ഏകദേശം 20 വര്‍ഷത്തെ അനുഭവപരിചയമുണ്ട്. സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയില്‍ മിഡിലിസ്റ്റിനുള്ള ആര്‍ഐഎല്‍ഒയുടെ വൈസ് പ്രസിഡന്റും ഡയറക്ടറുമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് മേഖലയിലെ 11 പ്രാദേശിക സൗദി അറേബ്യ ഓഫീസുകളെ പ്രതിനിധീകരിച്ച് വിവിധ മീറ്റിംഗുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. നയരൂപീകരണം, മാനവ വിഭവശേഷി മാനേജ്മെന്റ്, തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

2004-ൽ യുഎസ്എയിലെ ന്യൂ ഹാവൻ സർവകലാശാലയിൽ നിന്ന് മാനേജ്‌മെൻ്റ്, മാർക്കറ്റിംഗ്, ഇൻ്റർനാഷണൽ ബിസിനസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. 2013-ൽ സൗദി അറേബ്യയിലെ അൽ യമാമ സർവകലാശാലയിൽ നിന്ന് എക്‌സിക്യൂട്ടീവ് എംബിഎയും നേടിയ കരസ്ഥമാക്കിയിട്ടുണ്ട്.

സമീപ വർഷങ്ങളിലായി സൗദി സ്ത്രീകൾക്കായുള്ള അവസരങ്ങൾ ഗണ്യമായി വികസിപ്പിച്ചുകൊണ്ട് നാഴികക്കല്ലായ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശം നൽകുന്നതും അവരുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതും ഈ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് പിതാവ് ജെയിംസ്

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

പ്രണയം പിന്നീട് പകയായി, അഞ്ചാംപാതിര കണ്ട് കൊലപാതകം; നോവായി വിഷ്ണുപ്രിയ,കുറ്റബോധമില്ലാതെ ശ്യാംജിത്ത്

പാകിസ്താനെ ബഹുമാനിക്കണം, ഒരു ഭ്രാന്തന് ആണവ ബോംബിടാന്‍ തോന്നിയാല്‍ എന്ത് ചെയ്യും: മണിശങ്കര്‍ അയ്യര്‍

SCROLL FOR NEXT