Gulf

ക​ന​ത്ത മ​ഴ; ഒമാനിൽ രണ്ട്​ കുട്ടികൾ മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മസ്ക്കറ്റ്: ന്യൂ​ന​മ​ർദ്ദത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ന​ത്ത മ​ഴയിൽ ഒമാനിൽ രണ്ട്​ കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ്​ തിങ്കളാഴ്ച രാത്രിയോടെ കിട്ടിയത്​. മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് ​സിവില്‍ ഡിഫന്‍സ് ആൻഡ്​ ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലായി നല്ല മഴയാണ് അനുഭവപ്പെട്ടത്. തുടർച്ചയായി ശക്തമായ ക​ന​ത്ത മ​ഴ മൂലം ഒമാനിലെ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കും. മുസന്ദം, അൽ വുസ്ത, ദോഫാർ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലും ചൊവ്വാഴ്ച സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസവും ഒമാനിൽ സ്കൂളുകൾക്ക് അവധിയായിരുന്നു.

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; മുഖ്യമന്ത്രി

SCROLL FOR NEXT