Gulf

ബഹ്റൈനിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മനാമ: ബഹറൈനിൽ രണ്ടു ദിവസം മുമ്പ് കാണാതായ മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ​ഗണേഷ് രാമൻ (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്റൈനിലെ റോയൽ കോർട്ടിൽ ജോലി ചെയ്തുവരിക‌യായിരുന്നു ​ഗണേഷ് രാമൻ.

ബഹ്റൈനിലെ അസ്കർ ബീച്ചിൽ ‌നിന്ന് ആണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാർ ബീച്ച് സൈഡിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കടലിൽ ചാടി ജീവനൊടുക്കിയെന്നാണ് നി​ഗമനം. ​ഗണേഷ് രാമന്റെ ഭാര്യയും മൂന്ന് മക്കളും ബഹ്റൈനിൽ തന്നെയാണ് താമസം.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മയായ പാക്ടിന്റെ നേതൃത്വത്തിലാണ് നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ നടക്കുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT