Gulf

കുവൈറ്റ് ദിനാർ; ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. ലോക കറൻസികളിൽ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ് ദിനാറിനുള്ളത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാർ.

ലോകത്തെ ശക്തമായ പത്ത് കറൻസികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാർ ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്.

പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിൻ്റേത്. 2023ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിലും കുവൈറ്റ് ദിനാർ ഒന്നാമതായിരുന്നു. 1961ലാണ് കുവൈറ്റ് ദിനാർ ആരംഭിക്കുന്നത്.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT