Gulf

എമിറേറ്റ്സ് എയർവെയ്സിൽ റിക്രൂട്ട്മെൻ്റ്; ഈ വർഷം 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ നിയമിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദുബായ്: ഈ വർഷം 5,000 ക്യാബിൻക്രൂ അം​ഗങ്ങളെ പുതുതായി നിയമിക്കുമെന്ന് എമിറേറ്റ്സ് എയ‍‍ർ‍ലൈൻസ്. ഒരുവർഷത്തെ ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രം​ഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരി​ഗണിക്കുക. ഇൻ്റേൺ ഷിപ്പോ പാർട്ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവർക്ക് മുൻഗണനയുണ്ടാകും. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ഇതിനായുള്ള അഭിമുഖങ്ങൾ നടക്കുമെന്നും അധികൃതർ അറിയിച്ചു.

പുതിയ എയർബസ് A350 വിമാനങ്ങളും 2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോയിംഗ് 777 Xs-നും എയർലൈൻ തയ്യാറെടുക്കുന്നതിനിടെയാണ് ഏറ്റവും പുതിയ ഡ്രൈവ്. പുതിയതായി ബിരുദം പൂർത്തീകരിച്ചവർക്കാണ് അവസരം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലാണ് എമിറേറ്റ്‌സ് റിക്രൂട്ട്‌മെൻറ് നടപടികൾ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അഭിമുഖം പ്രതീക്ഷിക്കാവുന്നതാണ്.

കഴിഞ്ഞ വർഷം എമിറേറ്റ്സ് 8,000 കാബിൻ ക്രൂവിനെയാണ് റിക്രൂട്ട് ചെയ്തിരുന്നത്. ഇതോടെ കഴിഞ്ഞ ഓഗസ്റ്റിൽ വിമാന ജീവനക്കാരുടെ എണ്ണം 20,000ആയി. പുതിയ റിക്രൂട്ട്മെന്റ് കൂടി കഴിയുന്നതോടെ ജീവനക്കാരുടെ എണ്ണത്തിൽ 25% വർധനയാണുണ്ടാകുക.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT