Gulf

മക്കയില്‍ എറണാകുളം സ്വദേശിയായ കെഎംസിസി നേതാവ് നിര്യാതനായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മക്ക: കെഎംസിസി നേതാവ് എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയില്‍ വെച്ച് നിര്യാതനായി. മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരിച്ചത്. വർഷങ്ങളായി ഹജ്ജ് കർമ്മ സേവന രം​ഗത്തും കെഎംസിസി രം​ഗത്തും സജീവമായിരുന്നു അദ്ദേഹം.

ദിവസങ്ങൾക്ക് മുമ്പ് ഭാര്യയുമായി സംസാരിച്ചിക്കവെ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു അദ്ദേഹം.

അതീവ ഗുരുതരാവസ്ഥയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഐസിയു വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടികൾ പൂർത്തീകരിച്ച ശേഷം മയ്യത്ത് മക്കയിൽ ഖബറടക്കുമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു. മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയി സേവനം ചെയ്യുകയാണ് ഭാര്യ ആരിഫ. മകൾ സഫ, മകൻ ആസിഫ്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT