Gulf

സലാം എയർ മസ്ക്കറ്റ്-തിരുവനന്തപുരം സർവീസ്; ജനുവരി മൂന്നിന് ആരംഭിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മസ്കത്ത്: ഒമാൻ്റെ ബജറ്റ് എയ‍ർലൈനായ സലാം എയർ മസ്ക്കറ്റ്-തിരുവനന്തപുരം സർവീസുകൾ ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. വിമാന ടിക്കറ്റിനായുള്ള ബുക്കിങ് ആരംഭിച്ചു.

ബുധൻ, ഞായർ ദിവസങ്ങളിലാണ് മസ്കത്തിൽ നിന്ന്​ തിരുവനന്തപുരത്തേക്ക് സർവീസ്. രാത്രി 10.15ന്​ പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. ഇത് വഴി ഏഴ്​ കിലോ ഹാൻഡ്​ ബാഗും 20 കിലോ ചെക്ക്​ ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. ഏഴ്​ റിയാൽ അധികം നൽകിയാൽ ചെക്ക്​ ഇൻ ലഗേജ്​​ 30 കിലോ ആക്കി ഉയർത്താനും സാധിക്കും.

തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്ന്​ മസ്കത്തിലേക്കുള്ള സർവീസ് ഉണ്ടാവുക​. ​തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 4.10ന്​ പുറപ്പെടുന്ന വിമാനം രാവിലെ 6.30ന്​ മസ്കത്തിൽ എത്തും. 115.50റിയാലാണ്​ ടിക്കറ്റ്​ നിരക്ക്.

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT