Football

121-ാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ; ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാമത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 121-ാം സ്ഥാനത്തേക്കാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം വീണത്. റാങ്കിങ്ങില്‍ 117-ാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് ഇപ്പോള്‍ നാല് സ്ഥാനങ്ങള്‍ നഷ്ടമായി.

കഴിഞ്ഞ ഇന്റര്‍നാഷണല്‍ ബ്രേക്കിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അഫ്ഗാനിസ്താനെതിരെ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ ഒരു മത്സരം സമനില വഴങ്ങുകയും ഒരു മത്സരത്തില്‍ പരാജയം വഴങ്ങുകയും ചെയ്തു.

ഏറ്റവും പുതിയ റാങ്കിങ്ങില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തന്നെ തുടരുകയാണ്. ബെല്‍ജിയം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമതായി. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ നെതര്‍ലന്‍ഡ്സ് ഏഴാം സ്ഥാനത്തേക്ക് വീണു. അതേസമയം സ്പെയിന്‍ (8), ഇറ്റലി (9), ക്രൊയേഷ്യ (10) എന്നിവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT