Football

ഐ എസ് എൽ സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്; വിക്രം പ്രതാപ് സിംഗിന്റെ ചിറകിലേറി മുംബൈ ഒന്നാമത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് മുംബൈയുടെ വിജയം. സ്ട്രൈക്കർ വിക്രം പ്രതാപ് സിം​ഗ് സീസണിലെ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. വമ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ മോഹൻ ബ​ഗാനെ മറികടന്ന് ഒന്നാമതെത്താനും മുംബൈ സിറ്റിക്ക് കഴിഞ്ഞു.

മത്സരം തുടങ്ങിയത് തന്നെ വിക്രം പ്രതാപ് സിം​ഗിന്റെ ​ഗോളിലൂടെയാണ്. മൂന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഒരുക്കിയ ഓഫ്സൈഡ് കെണി വിദഗ്ധമായി മറികടന്ന വിക്രം ആദ്യ ​ഗോൾ നേടി. 10-ാം മിനിറ്റിൽ താരം തന്റെ രണ്ടാം ​ഗോൾ വലയിലെത്തിച്ചു. ഇത്തവണ ബിപിൻ സിം​ഗിന്റെ ഷോട്ട് തടഞ്ഞ നോർത്ത് ഈസ്റ്റ് കീപ്പർ ​ഗുർമീതിന് പിഴച്ചു. പന്ത് സ്വീകരിച്ച വിക്രം പ്രതാപ് മികച്ചൊരു ഹെഡറിലൂടെ ​ഗോൾ നേടി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ലഭിച്ച പെനാൽറ്റി യോൽ വാൻ നീഫ് വലയിലാക്കി. ഇതോടെ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ​ഗോളിന് മുന്നിലായി. 79-ാം മിനിറ്റിൽ മലയാളി താരം ജിതിൻ എം എസ് നേടിയ ​ഗോളാണ് നോർത്ത് ഈസ്റ്റിന് ആശ്വാസമായത്. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ വിക്രം പ്രതാപ് സിം​ഗ് തന്റെ ഹാട്രിക് പൂർത്തിയാക്കി.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT