Football

ഒരുമിച്ച് നിൽക്കാം, തിരിച്ചുവരവ് സാധ്യം; അൽ നസർ തോൽവിയിൽ പ്രതികരിച്ച് റോണോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: എഎഫ്സി ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടറിൽ അൽ നസറിന് തോൽവി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ യു എ ഇ ക്ലബ് അൽ ഐനോടാണ് അൽ നസർ തോറ്റത്. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ അൽ ഐൻ ഒരു ​ഗോളിന് വിജയിച്ചിരുന്നു. രണ്ടാം പാദത്തിൽ 4-3ന് അൽ നസർ ജയിച്ചു. ഇതോടെ അന്തിമ ഫലം 4-4ന് തുല്യമായി.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ​ഗോളിനാണ് അൽ ഐന്റെ വിജയം. പിന്നാലെ ടീമിന്റെ തോൽവിയിൽ പ്രതികരണവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി. അൽ നസർ ശക്തമായി തിരിച്ചുവരും. അതിനായി ഒരുമിച്ച് നിൽക്കണമെന്നാണ് താരത്തിന്റെ വാക്കുകൾ.

സൗദി പ്രോ ലീ​ഗിലെ കിരീടമാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലെ അടുത്ത ലക്ഷ്യം. എന്നാൽ സീസണിൽ ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനേക്കാൾ 12 പോയിന്റ് പിന്നിലാണ് അൽ നസർ. ഇനിയുള്ള മത്സരങ്ങളിൽ അൽ നസർ വിജയിക്കുന്നതിനൊപ്പം അൽ ഹിലാലിന്റെ ഫലങ്ങളും റൊണാൾഡോയുടെ സം​ഘത്തിന് നിർണായകമാണ്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT