Football

ജേഡന്‍ സാഞ്ചോയെ നിലനിര്‍ത്തണം; 'സീക്രട്ട് പ്ലാനു'മായി ഡോര്‍ട്ട്മുണ്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടന്‍: യുവതാരം ജേഡന്‍ സാഞ്ചോയെ സ്ഥിരം കരാറില്‍ സ്വന്തമാക്കാന്‍ ബുന്ദസ് ലീഗ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് സാഞ്ചോ ഡോര്‍ട്ട്മുണ്ടിന് വേണ്ടി കളിക്കുന്നത്. സാഞ്ചോയെ ഒരു സീസണില്‍ കൂടി ലോണില്‍ ലഭിച്ചില്ലെങ്കില്‍ ഒരു താരത്തെ പകരം നല്‍കി സ്വാപ് ഡീലിനായിരിക്കും ഡോര്‍ട്ട്മുണ്ട് ശ്രമിക്കുക എന്നാണ് സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാഞ്ചോയുടെ കരാര്‍ സ്ഥിരപ്പെടുത്തുന്നതിന് ഡോര്‍ട്ട്മുണ്ട് പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. യുണൈറ്റഡിന്റെ പരിശീലകന്‍ എറിക് ടെന്‍ഹാഗുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് സാഞ്ചോയ്ക്ക് ലോണില്‍ ക്ലബ്ബ് വിടേണ്ടിവന്നത്. ടെന്‍ഹാഗ് മാനേജര്‍ സ്ഥാനത്തേക്ക് തുടരുന്നതുവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുപോകാന്‍ സാഞ്ചോ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇംഗ്ലണ്ട് വിങ്ങറായ സാഞ്ചോ ജനുവരിയിലാണ് ബുന്ദസ് ലീഗയിലെത്തുന്നത്. ഇതിന് ശേഷം ഡോര്‍ട്ട്മുണ്ടിന് വേണ്ടി ഒരുതവണ ഗോളടിക്കുകയും രണ്ട് അസിസ്റ്റ് നല്‍കുകയും ചെയ്തു.

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കെ കെ ശൈലജയ്ക്കെതിരായ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ജാതി സെൻസസിലൂടെ രാജ്യത്തിന്റെ എക്സ്റേ എടുക്കും, പ്രശ്നങ്ങൾക്ക് പരിഹാരം കാണും; രാഹുൽ ഗാന്ധി

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയും ആലോചിച്ച് കോണ്‍ഗ്രസ്

കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും:അമിത്ഷാ

SCROLL FOR NEXT