Football

യര്‍ഗന്‍ ക്ലോപ്പുമായി ഒരു ചർച്ചയും നടന്നിട്ടില്ല; ജർമ്മൻ ഫുട്ബോൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെർലിൻ: ലിവർപൂൾ വിടുന്ന പരിശീലകൻ യർ​ഗൻ ക്ലോപ്പുമായി യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് യർ​ഗൻ ക്ലോപ്പ്. ഇം​ഗ്ലീഷ് ക്ലബ് വിടുന്ന ക്ലോപ്പ് ഒരു ഇടവേളയെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ തീരുമാനത്തെ ജർമ്മൻ ഫുട്ബോൾ ബഹുമാനിക്കുന്നു. വിശ്രമ സമയം എങ്ങനെ വേണമെന്ന് ക്ലോപ്പ് തന്നെ തീരുമാനിക്കുമെന്നും ജർമ്മൻ ഫുട്ബോൾ അധികൃതർ വ്യക്തമാക്കി.

ജർമ്മൻ ഫുട്ബോളിന്റെ നിലവിലെ പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ കരാർ ഇക്കൊല്ലത്തെ യൂറോ കപ്പോടെ അവസാനിക്കും. ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് യൂറോ കപ്പ് നടക്കുക. സ്വന്തം മണ്ണിൽ നടക്കുന്ന യൂറോ കപ്പിലെ പ്രകടനത്തിന് ശേഷം പരിശീലകനെയും കരാറിനെയും കുറിച്ച് ആലോചിക്കാനാണ് ജർമ്മൻ ഫുട്ബോൾ അധികൃതരുടെ തീരുമാനം.

2018ലും 2022ലും ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ ജർമ്മനി പുറത്തായിരുന്നു. സമീപകാലത്ത് മുൻ ചാമ്പ്യന്മാർ ഫുട്ബോൾ ലോകത്ത് നടത്തുന്നത് ദയനീയ പ്രകടനമാണ്. ഇതിന് പിന്നാലെയാണ് ജർമ്മൻ ഫുട്ബോളിൽ അഴിച്ചുപണികളും നടക്കുന്നത്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT