Football

കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാന് വിജയം; ഈസ്റ്റ് ബംഗാളിന് തകര്‍ത്ത് ഒന്നാമത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാന് വിജയം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തയിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ബഗാന് സാധിച്ചു.

ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളിന് മുന്നിലെത്താന്‍ മോഹന്‍ ബഗാന് സാധിച്ചു. 14-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താന്‍ ഈസ്റ്റ് ബംഗാളിന് അവസരം ലഭിച്ചെങ്കിലും ക്ലെയ്റ്റണ്‍ സില്‍വ അവസരം നഷ്ടമാക്കി. പിന്നാലെ 27-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സിലൂടെ മോഹന്‍ ബഗാന്‍ ലീഡെടുത്തു.

36-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയിലൂടെ ബഗാന്‍ ലീഡ് ഇരട്ടിയാക്കി, ആദ്യപകുതിയുടെ അവസാനം ഒരു പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രാറ്റോസും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ സോള്‍ ക്രെസ്‌പോയിലൂടെ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി.

വിജയത്തോടെ പോയിന്റ് ടേബിളില്‍ മുംബൈ സിറ്റി എഫ്‌സിയെ മറികടന്ന് ഒന്നാമതെത്താന്‍ മോഹന്‍ ബഗാന് സാധിച്ചു. 17 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റാണ് ബഗാനുള്ളത്. ഒരു മത്സരം കൂടുതല്‍ കളിച്ച മുംബൈയ്ക്കും 36 പോയിന്റുണ്ട്. 19 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്താണുള്ളത്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT