Football

ഐഎസ്എല്‍; ജംഷഡ്പൂരിനോട് സമനില സമനില പിടിച്ച് മുംബൈ, ലീഗില്‍ ഒന്നാമതെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് സമനില പിടിച്ച് മുംബൈ സിറ്റി എഫ്‌സി. ഇന്ന് നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ജംഷഡ്പൂരിന് വേണ്ടി ഹാവിയര്‍ സിവേരിയോയും മുംബൈയ്ക്ക് വേണ്ടി ലാലിയന്‍സുവാല ചാങ്‌തെയും ഗോളുകള്‍ നേടി.

ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 60-ാം മിനിറ്റില്‍ സിവേരിയോയിലൂടെ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 74-ാം മിനിറ്റില്‍ തന്നെ മുംബൈ ഒപ്പമെത്തി. യുവതാരം ലാലിയന്‍സുവാല ചാങ്‌തെയാണ് മുംബൈയുടെ സമനില ഗോള്‍ നേടിയത്.

മത്സരത്തിന്റെ 82-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ സ്‌ട്രൈക്കര്‍ ഡാനിയല്‍ ചീമ ചുക്വു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയി. അവസാന പത്തുമിനിറ്റില്‍ പത്തുപേരായി ചുരുങ്ങിയെങ്കിലും സമനിലയില്‍ പിടിച്ചുനില്‍ക്കാന്‍ ജംഷഡ്പൂരിനായി.

സമനില വഴങ്ങേണ്ടിവന്നെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മുംബൈയ്ക്ക് സാധിച്ചു. 18 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 35 പോയിന്റുള്ള ഒഡീഷയെ മറികടന്നാണ് മുംബൈ തലപ്പത്തെത്തിയത്. 19 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുള്ള ജംഷഡ്പൂര്‍ ആറാമതാണ്.

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT