Football

ചെന്നൈനോട് അപ്രതീക്ഷിത തോൽവി; ഒന്നാം സ്ഥാനം നിലനിർത്തി ഒഡീഷ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ചെന്നൈൻ എഫ് സിയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഒഡീഷ എഫ് സി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഒഡീഷയുടെ തോൽവി. അൻകിത് മുഖർജിയും ജോർദാൻ മറെയും ചെന്നൈനായി ​ഗോളുകൾ നേടി. റോയ് കൃഷ്ണയാണ് ഒഡീഷയുടെ ഏക ​ഗോൾ നേടിയത്.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ചെന്നൈൻ മുന്നിലെത്തി. അൻകിത് മുഖർജിയാണ് മറൈൻ സംഘത്തെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ നിർണായകമായ ഒരു ​ഗോൾ ലീഡ് നിലനിർത്താൻ ചെന്നൈന് കഴിഞ്ഞു. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് ഒഡീഷ സമനില പിടിച്ചത്. റോയ് കൃഷ്ണയുടെ ​ഗോളാണ് ഒഡീഷയ്ക്ക് സമനി​ല ​ഗോൾ നേടിത്തന്നത്.

സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചിടത്താണ് ചെന്നൈൻ അപ്രതീക്ഷിതമായി ​ഗോൾ ചെയ്തത്. ഇഞ്ചുറി ടൈമിൽ 94-ാം മിനിറ്റിൽ ജോർദാൻ മറെ ചെന്നൈനായി വിജയ​ഗോൾ നേടി. പരാജയപ്പെട്ടെങ്കിലും 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ഒഡീഷ തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. ചെന്നൈൻ 10-ാം സ്ഥാനത്താണ്.

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഒന്നാമത്; പിന്തുണയുമായി ഒപ്പം നിന്ന പ്രേക്ഷകര്‍ക്ക് നന്ദി

SCROLL FOR NEXT