Football

ഐഎസ്എൽ; പഞ്ചാബ് പോരാട്ടം ഫലം കണ്ടില്ല, മുംബൈ സിറ്റി മുന്നോട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ പഞ്ചാബിനെ തകർത്ത് മുംബൈ സിറ്റി. ആവേശം അവസാനം വരെ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ അപ്രതീക്ഷിതമായി മുന്നിൽ വന്ന ശേഷം പഞ്ചാബ് പട തോൽവി ഏറ്റുവാങ്ങി. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും മുംബൈ സിറ്റിക്ക് കഴിഞ്ഞു.

മത്സരത്തിന്റെ തുടക്കം മുംബൈയ്ക്ക് അനുകൂലമായിരുന്നു. 16-ാം മിനിറ്റിൽ ലാലിയന്‍സുവാല ചങ്‌തെയുടെ ​ഗോളിൽ മുംബൈ മുന്നിലെത്തി. എങ്കിലും പ‍ഞ്ചാബ് പതിയെ മത്സരത്തിൽ താളം കണ്ടെത്തി. 37-ാം മിനിറ്റിൽ മദിഹ് തലാലിന്റെ ​ഗോളിൽ പഞ്ചാബ് ഒപ്പമെത്തി. തൊട്ടുപിന്നാലെ 39-ാം മിനിറ്റിൽ വിൽമർ ജോർദാൻ പഞ്ചാബ് പടയെ മത്സരത്തിൽ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ മുംബൈ ശക്തമായി തിരിച്ചുവന്നു. 53, 64 മിനിറ്റുകളിൽ ഐക്കർ ഗുരോത്‌ക്‌സേനയുടെ ​ഗോളിൽ മുംബൈ സിറ്റി മുന്നിലെത്തി. സമനില​ ​ഗോളിനായി പിന്നീട് പഞ്ചാബ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് നേടിയ ഒഡീഷ, മുംബൈ സിറ്റി ടീമുകൾ പ്ലേ ഓഫിന് യോ​ഗ്യത നേടി.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT