Football

ശ്രീകണ്ഠീരവയിൽ നിറഞ്ഞ് കവിഞ്ഞ് മഞ്ഞപ്പട; തകർപ്പൻ കളിയുമായി താരങ്ങളും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ബെം​ഗളൂരുവിന്റെ മൈതാനത്താണ് മത്സരം നടക്കുന്നത്. എന്നാൽ കളിക്കളം നിറഞ്ഞിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ്. സ്റ്റേഡിയത്തിന്റെ പാതിയോളം നിറഞ്ഞു കവിയുന്ന മഞ്ഞപ്പടയുടെ ആരാധകരെയാണ് ബെംഗളൂരുവിൽ കാണാൻ സാധിക്കുന്നത്.

മറുവശത്ത് ബെം​ഗളൂരു ആരാധകരും കയ്യടക്കിയിട്ടുണ്ട്. അനൗദ്യോ​ഗിക കണക്കുകൾ പ്രകാരം മത്സരം കാണാൻ 20,000ത്തിലധികം പേർ എത്തിയിട്ടുണ്ടെന്നാണ് സൂചന. എന്തായാലും ആരാധകരുടെ ആവേശത്തിനൊപ്പം മികച്ച പ്രകടനം നടത്തുകയാണ് ഇരുടീമിന്റെയും താരങ്ങൾ.

മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ ഇരുടീമുകൾക്കും ​ഗോൾ നേടാൻ സാധിച്ചില്ല. എങ്കിലും ആക്രമണ ഫുട്ബോളുമായി ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചിട്ടുണ്ട്.

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

SCROLL FOR NEXT