Football

ഡാനി ആൽവെസ് ഇനി ഇതിഹാസമല്ല; പദവി തിരിച്ചെടുത്ത് ബാഴ്സലോണ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബാഴ്സലോണ: ബ്രസീൽ ഫുട്ബോൾ മുൻ സൂപ്പർ താരം ഡാനി ആൽവെസിന്റെ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്സലോണ. ബലാത്സംഗ കേസിൽ ആൽവെസ് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് ക്ലബിന്‍റെ നടപടി. ബ്രസീലിന്റെയും ബാഴ്സലോണയുടെയും എക്കാലത്തെയും മികച്ച താരനിരയിൽ ഇടം പിടിച്ച താരമാണ് ആൽവസ്. ഇതിന്റെ ആദര സൂചകമായാണ് ആൽവസിന് ഇതിഹാസ പദവി നൽകി ബാഴ്സലോണ ആദരിച്ചത്.

2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന ബ്രസീൽ മുൻ താരത്തിനെതിരെ ആരോപണം ഉയർന്നു. പിന്നാലെ അറസ്റ്റിലായ താരം കഴിഞ്ഞ വർഷം മുതൽ റിമാൻഡിലായിരുന്നു. കഴിഞ്ഞയാഴ്ച കേസിലെ വിധി വന്നു. നാലു വർഷവും ആറു മാസവും താരം തടവിന് ശിക്ഷിക്കപ്പെട്ടു.

ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ താരം കളത്തിലിറങ്ങിയിട്ടുണ്ട്. ബ്രസീൽ താരമായി 128 മത്സരങ്ങളിലും ആൽവസ് പന്ത് തട്ടി. ബാഴ്സലോണക്കൊപ്പം മൂന്ന് ചാമ്പ്യൻസ് ലീ​ഗ് താരം സ്വന്തമാക്കിയിരുന്നു.

'മോദി തന്നെ പ്രധാനമന്ത്രി, ബിജെപിയില്‍ ആശയക്കുഴപ്പമില്ല'; കെജ്‍രിവാളിനെ തള്ളി അമിത് ഷാ

കോൺഗ്രസിന് ചരിത്രത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്, തെറ്റ് തിരുത്തി മുന്നോട്ട് പോവും: രാഹുൽ ഗാന്ധി

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

SCROLL FOR NEXT