Football

സെൽറ്റ വിഗോയെ തോൽപ്പിച്ചു; ലാ ലീഗയിൽ പോരാട്ടം കടുപ്പിച്ച് ബാഴ്സലോണ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാഡ്രിഡ്: സ്പാനിഷ് ലീ​ഗ് ഫുട്ബോളിൽ സെൽറ്റ വി​ഗോയെ തോൽപ്പിച്ച് ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് കറ്റാലിയൻസ് സംഘത്തിന്റെ വിജയം. 97-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ​ഗോളാക്കി മാറ്റിയാണ് ബാഴ്സ വിജയം നേടിയത്. റോബർട്ട് ലെവൻഡോസ്കി മത്സരത്തിൽ ഇരട്ട ​ഗോൾ നേടി.

മത്സരത്തിന്റെ 45-ാം മിനിറ്റിലെ ​ഗോളിലൂടെ റോബർട്ട് ലെവൻഡോസ്കി ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാൽ 47-ാം മിനിറ്റിൽ ഇയാഗോ അസ്പാസ് സെൽറ്റ വി​ഗോയെ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 97-ാം മിനിറ്റിലാണ് ബാഴ്സ വിജയം കുറിച്ചത്.

ലാ ലീ​ഗ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 25 മത്സരങ്ങളിൽ നിന്ന് 16 ജയത്തോടെ 54 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജിറോണയ്ക്ക് ബാഴ്സയെക്കാൾ രണ്ട് പോയിന്റ് കൂടുതലുണ്ട്. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 61 പോയിന്റുമുണ്ട്. റയലും ജിറോണയും ബാഴ്സയെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട, പൂജയ്ക്ക് ഉപയോ​ഗിക്കാം: തിരുവിതാംകൂർ ദേവസ്വം

എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ; സമരം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കമ്പനി

ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'

പായ വിരിച്ചും കഞ്ഞി വെച്ചും പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി

SCROLL FOR NEXT