Football

തന്റെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഫ്ലോറിഡ: തന്റെ ഫുട്ബോൾ കരിയറിലെ അവസാന ക്ലബ് ഇന്റർ മയാമിയെന്ന് ലൂയിസ് സുവാരസ്. മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകൾ. ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്. കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്സലോണയിലെ തന്റെ സഹാതാരങ്ങൾക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു.

തന്റെ തീരുമാനം തന്റെ കുടുംബത്തിന് അറിയാം. എന്നാൽ താൻ എത്രകാലം മയാമിക്കൊപ്പം ഉണ്ടാകുമെന്ന് അറിയില്ല. തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലം ചെലവഴിക്കാനാണ് തീരുമാനമെന്നും സുവാരസ് പറഞ്ഞു.

എം എൽ എസിന് മുമ്പ് ഏഴ് സൗഹൃദ മത്സരങ്ങളാണ് ഇൻർ മയാമി കളിച്ചത്. ഒരെണ്ണം വിജയിച്ചപ്പോൾ രണ്ട് സമനിലയും നാല് തോൽവിയും മയാമി നേരിട്ടു. ഈ മാസം 22ന് ആരംഭിക്കുന്ന മേജർ ലീ​ഗ് സോക്കറിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി റയൽ സാൾട്ട് ലേക്കിനെ നേരിടും.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT