Football

യുവേഫ ചാമ്പ്യൻസ് ലീ​ഗ്; പി എസ് ജിക്ക് ജയം, ബയേൺ മ്യൂണികിന് തോൽവി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ മത്സരങ്ങളിൽ പി എസ് ജിക്കും ലാസിയോയ്ക്കും വിജയം. സ്പാനിഷ് ക്ലബ് റയല്‍ സോസിഡാഡിനെയാണ് പി എസ് ജി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബിന്റെ വിജയം.

58-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയും 70-ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോളയും ​ഗോളുകൾ നേടി. മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക് തോൽവി നേരിട്ടു. ഇറ്റാലിയൻ ക്ലബ് ലാസിയോ ആണ് ബയേണിനെ പരാജയപ്പെടുത്തിയത്.

എതിരില്ലാത്ത ഒരു ​ഗോളിനാണ് ലാസിയോയുടെ വിജയം. 69-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ സിറോ ഇമ്മൊബീലെ ലാസിയോയുടെ വിജയ​ഗോൾ നേടി.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT