Football

ബെല്ലിം​ങ്ഹാമിന് ഇരട്ട ​ഗോൾ; ജിറോണ കുതിപ്പിന് തടയിട്ട് റയൽ മാഡ്രിഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാഡ്രിഡ്: സ്പാനിഷ് ലീ​ഗിൽ ജിറോണ കുതിപ്പിന് തടയിട്ട് റയൽ മാഡ്രിഡ്. എതിരില്ലാത്ത നാല് ​ഗോളിനാണ് റയലിന്റെ വിജയം. ജൂഡ് ബെല്ലിംങ്ഹാം ഇരട്ട​ഗോളുമായി തിളങ്ങി. വിനീഷ്യസ് ജൂനിയറും റോഡ്രി​ഗോയും ഓരോ ​ഗോളുകൾ വീതവും നേടി. തകർപ്പൻ വിജയത്തോടെ കിരീടപോരാടത്തിൽ ജിറോണയേക്കാൾ അഞ്ച് പോയിന്റ് മുന്നിലെത്താൻ റയലിന് സാധിച്ചു.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് ​ഗോൾ നേടിയത്. 35, 54 മിനിറ്റുകളിൽ ജൂഡ് ബെല്ലിം​ങ്ഹാമും 61-ാം മിനിറ്റിൽ റോഡ്രി​ഗോയും ​ഗോളുകൾ നേടി. 1945ന് ശേഷം ഇതാദ്യമായാണ് ഒരു ഫുട്ബോൾ ലീ​ഗിൽ ഒന്നാമത് നിൽക്കുന്ന ടീം രണ്ടാമത് നിൽക്കുന്ന ടീമിനെ ഇത്ര വലിയ മാർജിനിൽ തോൽപ്പിക്കുന്നത്. 1945 ല്‍ ബാഴ്സലോണ റയലിനെ 5-0ത്തിന് തോൽപ്പിച്ചിരുന്നു.

ഇത്തവണ ലാ ലീ​ഗയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ടീമാണ് ജിറോണ. ബാഴ്സലോണയെയും അത്‌ലറ്റികോ മാഡ്രിഡിനെയും കീഴടക്കിയിട്ടും റയലിനെ വീഴ്ത്താൻ മാത്രം ജിറോണയ്ക്ക് കഴിഞ്ഞിട്ടില്ല. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള റയലിന് 24 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുണ്ട്. ജിറോണ 24 മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് നേടിയിട്ടുണ്ട്.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT