Football

'കോപ്പാ ഇറ്റാലിയ' ഫുട്ബോൾ മത്സരത്തിനിടയിൽ കൂട്ടത്തല്ല്; 50ൽ അധികം പേർക്ക് പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റോം: ഇറ്റലിയിൽ കോപ്പാ ഇറ്റാലിയ ഫുട്ബോൾ മത്സരത്തിനിടയിൽ കൂട്ടത്തല്ല്. 50ൽ അധികം പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. ബുധനാഴ്ച എസ് എസ് ലാസിയോ - എ എസ് റോം ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് ആക്രമണ സംഭവങ്ങൾ. ഇരുടീമുകളുടെയും ആരാധകർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

മത്സരത്തിന് മുമ്പ് തന്നെ ആരാധകർ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. മത്സരത്തിനിടെ ലാസിയോ ബ്ലോക്കിൽ നിന്ന് എ എസ് റോമ താരത്തിന് നേരെ ബിയർകുപ്പി എറിഞ്ഞു. കുപ്പികൊണ്ട മിഡ് ഫീൽഡർ എഡ്‌വേർഡോ ബോവോയുടെ തലയ്ക്ക് ​ഗുരുതര പരിക്കേറ്റു. പിന്നാലെ ലാസിയോ ആരാധകർക്ക് നേരെ പടക്കമേറ് ഉണ്ടായി. എതിർ സ്റ്റാൻഡിന് തീയിടുകയും ചെയ്തു.

തിക്കിലും തിരക്കിലും ആരാധകർ കൂട്ടത്തോടെ പുറത്തേയ്ക്ക് ഓടിയതോടെയാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. പിന്നാലെ ലാസിയോ ആരാധകർ ഒരു ബാറിന് തീയിട്ടു നശിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ 1-0ത്തിന് ലാസിയോയാണ് വിജയിച്ചത്.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT