Football

അർജന്റീന-ഇറ്റലി സൗ​ഹൃദ ഫുട്ബോൾ മാർച്ചിൽ? മത്സരം അമേരിക്കയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബ്യൂണസ് ഐറീസ്: അർജന്റീനയും ഇറ്റലിയും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിന് കളമൊരുങ്ങുന്നു. ടീമുകൾ തമ്മിൽ ചർച്ചകൾ നടക്കുന്നതായി അർജന്റീനൻ ജേർണലിസ്റ്റ് മാർക്കോസ് ഡുറാൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2024 ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക, യൂറോ കപ്പുകൾക്ക് മുന്നോടിയായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മത്സരത്തിന് അമേരിക്ക വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ.

കോപ്പ അമേരിക്കയ്ക്കൊപ്പം ലോകചാമ്പ്യനുമാണ് അർജന്റീന. എന്നാൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. 2024ലെ യൂറോ കപ്പിന് മുമ്പായി ശക്തരായ ടീമുകളുമായി മത്സരിക്കണമെന്നാണ് ഇറ്റാലിയൻ പരിശീലകനായ ലൂസിയാനോ സ്പല്ലേറ്റിയും അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കെലോണിയും ആഗ്രഹിക്കുന്നത്.

20 മാസം മുമ്പ് ഫൈനലിസിമയിൽ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം അർജന്റീനയ്ക്ക് ഒപ്പമായിരുന്നു. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു അർജന്റീനയുടെ ജയം.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT