Football

ഔദ്യോ​ഗികം; ലൂയിസ് സുവാരസ് ഇന്റർ മയാമിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഫ്ലോറിഡ: അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുന്നു. ഉറു​ഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസ് ഇന്റർ മയാമിയിലേക്കെന്ന് സ്ഥിരീകരണം. 2024ലെ മേജർ ലീ​ഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പം ലൂയിസ് സുവാരസും ഉണ്ടാകും. ഒരു വർഷത്തേയ്ക്കാണ് സുവാരസ് ഇന്റർ മയാമിയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

ഇന്റർ മയാമിക്കൊപ്പം പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലൂയിസ് സുവാരസ് പ്രതികരിച്ചു. പുതിയ സീസണിനായി അക്ഷമനായി കാത്തിരിക്കുന്നു. ലോകോത്തര ഫുട്ബോൾ ക്ലബിനൊപ്പം വലിയ നേട്ടങ്ങൾ ആഗ്രഹിക്കുന്നതായും സുവാരസ് വ്യക്തമാക്കി.

ഡിസംബർ ആദ്യമാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ സുവാരസിന്റെ കരാർ അവസാനിച്ചത്. കാൽമുട്ടിന് ശസ്ത്രക്രീയ ആവശ്യമുള്ളതിനാൽ താരം കരിയർ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്സലോണയിലെ താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. അടുത്ത സീസണിൽ മെസ്സി, സുവാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി അൽബ സംഘമാണ് ഇന്റർ മയാമിയുടെ ആകർഷണം. ‌

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

SCROLL FOR NEXT