Football

'മുഹമ്മദ് സലാ സന്തോഷവാനാണ്'; 'ലിവർപൂളിൽ‌ തുടരട്ടെ'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: ഇം​​ഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ വിജയങ്ങളിൽ നിർണായ സാന്നിധ്യമാണ് മുഹമ്മദ് സലാ. 31കാരനായ സലാ സൗദി പ്രോ ലീ​ഗിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് സൗദി പ്രോ ലീ​ഗ് ഡയറക്ടർ മൈക്കൽ എമെനാലോ.

ഈജിപ്ത് നായകൻ ലിവർപൂളിൽ സന്തോഷവാനാണ്. അങ്ങനെയെങ്കിൽ താരം അവിടെ തന്നെ തുടരട്ടെയന്നാണ് എമെനാലോയുടെ വാക്കുകൾ. ലിവർപൂൾ പോലെയൊരു വലിയ ക്ലബിനെ ബഹുമാനിക്കുന്നു. സലായ്ക്ക് ഇഷ്ടമുള്ള ക്ലബിലും ലീഗിലും തുടരാമെന്നും സൗദി പ്രോ ലീ​ഗ് ഡയറക്ടർ വ്യക്തമാക്കി.

ലയണൽ മെസ്സി സൗദിയിലെത്തുമോയെന്ന ചോദ്യത്തിനും എമെനാലോ പ്രതികരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കരീം ബെൻസീമയെയും പോലെ ലയണൽ മെസ്സിയോ കെവിൻ ഡിബ്രൂയ്നെയോ തുടങ്ങി ആര് സൗദിയിലേക്ക് വന്നാലും സ്വീകരിക്കും. താരങ്ങളുടെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രമെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയുള്ളൂവെന്നും എമെനാലോ വ്യക്തമാക്കി.

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; പ്രതിഷേധം, കൂക്കി വിളി, പരാതി

'ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം ജില്ലാ സെക്രട്ടറി' ; ആരോപണവുമായി വി ഡി സതീശൻ

പൊന്നാനി ബോട്ടപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്, കപ്പൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആന്ധ്രയിലും ബംഗാളിലും സംഘർഷം

SCROLL FOR NEXT