Football

ലയണൽ മെസ്സി 2034ലെ ലോകകപ്പിനും ഉണ്ടാകണം; ഫിഫ പ്രസിഡന്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സൂറിച്ച്: ഖത്തറിൽ ലോകകിരീടം നേടിയതോടെ കരിയറിന്റെ പൂർണതയിലാണ് ഫുട്ബോൾ മിശിഹാ ലയണൽ മെസ്സി. അർജന്റീനയ്ക്കായി എല്ലാം നേടിയിട്ടും മെസ്സി ഇനിയും കളത്തിൽ തുടരണമെന്നാണ് ആരാധകരുടെ ആ​ഗ്രഹം. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ പ്രസ്താവന.

ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണം, അതിനുശേഷം 2030ലും ലോകകപ്പ് കളിക്കണം, 2034ലെ ലോകകപ്പിനും ലയണൽ മെസ്സി ഉണ്ടാകണമെന്നും ഇൻഫന്റീനോ വ്യക്തമാക്കി.

ഖത്തർ മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പെന്നാണ് കരുതുന്നത്. ടൂർണമെന്റിൽ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിക്കായിരുന്നു. 36 വയസ് പിന്നിട്ടു എങ്കിലും താരം ഇതുവരെയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. 2034ൽ മെസ്സിയുടെ പ്രായം 47ൽ എത്തും.

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി; സിപിഐയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന് ബിനോയ് വിശ്വം

ഹരിഹരന്റെ വീട് ആക്രമിച്ചത് ഡിവൈഎഫ്ഐ എന്ന് പൊലീസ്; റിപ്പോർട്ട് തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ്

പോളിങ് ബൂത്തിൽ മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി; കേസെടുത്ത് പൊലീസ്

SCROLL FOR NEXT