Football

ഐ ലീഗിൽ ​ഗോകുലത്തിന് സമനില; പോയിന്റ് ടേബിളിൽ അഞ്ചാമത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ​ഗോകുലത്തിന് വീണ്ടും സമനില കുരുക്ക്. പഞ്ചാബിൽ നിന്നുള്ള ക്ലബായ നം​ധാ​രി എ​ഫ്.​സി​യാണ് ഇത്തവണ ​ഗോകുലത്തെ സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ​ഗോളുകൾ വീതം നേടി. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ശേഷമാണ് ​ഗോകുലം സമനില പിടിച്ചുവാങ്ങിയത്.

ആദ്യ പകുതിയിൽ 35-ാം മിനിറ്റിൽ തന്നെ ​ഗോകുലം മുന്നിലെത്തി. പി എൻ നൗഫൽ ആയിരുന്നു ​ഗോകുലത്തെ മുന്നിലെത്തിച്ചത്. എന്നാൽ ആദ്യ പകുതി തീരും മുമ്പ് തന്നെ ​ഗോകുലം പിന്നിലായി. 40-ാം മിനിറ്റിൽ ആകാശ്ദീപ് സിം​ഗും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പൽവീന്ദർ സിം​ഗും നം​ധാ​രിക്കായി വലചലിപ്പിച്ചു.

81-ാം മിനിറ്റിൽ ​ഗോകുലത്തിനായി ക്രോമോൺ ടുർസുനോവ് സമനില ​ഗോൾ കണ്ടെത്തി. ഇതോടെ കൺമുന്നിലെ പരാജയം ഒഴിവാക്കുവാൻ ​ഗോകുലത്തിന് കഴിഞ്ഞു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള ​ഗോകുലം പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട, പൂജയ്ക്ക് ഉപയോ​ഗിക്കാം: തിരുവിതാംകൂർ ദേവസ്വം

എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ; സമരം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കമ്പനി

ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'

പായ വിരിച്ചും കഞ്ഞി വെച്ചും പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി

SCROLL FOR NEXT