Football

കൊച്ചിയിൽ കുതിക്കാൻ കൊമ്പന്മാർ; എതിരാളികൾ ഹൈദരാബാദ് എഫ് സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഐഎസ്എല്ലിൽ മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയിൽ ഈസ്റ്റ്‌ ബംഗാളിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് നിര. ലീഗിൽ ആറു മത്സരങ്ങൾ കളിച്ചിട്ടും ഒരു വിജയം പോലുമില്ലാതെയാണ് ഹൈദരാബാദ് എഫ് സി എത്തുന്നത്.

ബ്ലാസ്റ്റേഴ്സ് നിരയിൽ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ദിമിത്രി ഡയമന്റകോസിന് ഇന്ന് കളിക്കാനാവില്ല. എന്നാൽ പ്രതിരോധനിരയിൽ മിലോസ് ഡ്രിൻസിച്ചും പ്രബീർ ദാസും വിലക്ക് കഴിഞ്ഞ് തിരിച്ചെത്തും. മാർക്കോ ലെസ്കോവിച്ച് പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഇന്ന് പുറത്ത് ഇരിക്കാനാണ് സാധ്യത.

തോളിൽ പരിക്കേറ്റ മധ്യനിരതാരം ജീക്സൺ സിംഗ് കളത്തിലിറങ്ങാൻ ജനുവരി വരെ കാത്തിരിക്കേണ്ടി വരും. അവധി കഴിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീം കടുത്ത പരിശീലനത്തിന് ശേഷമാണ് ഇന്ന് കളത്തിൽ എത്തുന്നത്. ആറു മത്സരങ്ങളിൽ നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്നത്തെ വിജയത്തോടെ പോയിന്റ് ടേബിളിൽ മുന്നേറ്റമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT