Football

അലക്സ് സാഞ്ചസിന് ഹാട്രിക്; രാജസ്ഥാൻ യുണൈറ്റഡിനെ തകർത്ത് ഗോകുലം കേരള

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഐ ലീ​ഗിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയെ തകർത്തെറിഞ്ഞ് ​ഗോകുലം കേരള. മറുപടിയില്ലാത്ത അഞ്ച് ​ഗോളിനാണ് ​ഗോകുലത്തിന്റെ വിജയം. ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ ഹാട്രിക്കാണ് ​ഗോകുലത്തിന് തകർപ്പൻ ജയം നേടിത്തന്നത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേയ്ക്ക് മുന്നേറാനും ​ഗോകുലത്തിന് കഴിഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും ഒരു ​ഗോൾ മാത്രമാണ് നേടിയത്. 33-ാം മിനിറ്റിൽ കോമറോൺ ​ഗോകുലത്തിനായി വലകുലുക്കി. ആദ്യ പകുതി ഒരു ​ഗോളിന്റെ ലീഡിൽ അവസാനിപ്പിക്കാനാണ് ​ഗോകുലത്തിന് കഴിഞ്ഞത്. പക്ഷേ രണ്ടാം പകുതിയിൽ ​മലബാറിയൻസിന്റെ പടയോട്ടമാണ് കണ്ടത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് എത്തിയ രാജസ്ഥാൻ പടയെ കാഴ്ചാക്കാരാക്കി ​ഗോകുലം ​ഗോൾവല ചലിപ്പിച്ചു.

60-ാം മിനിറ്റിൽ ​ഗോകുലത്തിന്റെ സ്പാനിഷ് നായകൻ അലക്സ് സാഞ്ചസ് ​ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ഒമ്പത് മിനിറ്റിൽ ​​ഗോകുലത്തിന്റെ മൂന്നാം ​ഗോൾ പിറന്നു. ഇത്തവണ ശ്രീകുട്ടനാണ് മലബാറിയൻസിനായി വലകുലുക്കിയത്. അധികം വൈകിയില്ല, 72-ാം മിനിറ്റിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് മത്സരത്തിലെ രണ്ടാം ​ഗോൾ നേടി. ഇതോടെ ​ഗോകുലം നാല് ​ഗോളിന് മുന്നിലായി. 88-ാം മിനിറ്റിൽ സാഞ്ചസ് തന്റെ ഹാട്രികും ​ഗോകുലത്തിന്റെ അഞ്ചാം ​ഗോളും പൂർത്തിയാക്കി.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT