Football

തന്റെ ജീവിതത്തിലെ മനോഹര നിമിഷം അതാവും; ലോകകപ്പ് യോഗ്യത സ്വപ്നം കണ്ട് സുനിൽ ഛേത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് സുനിൽ ഛേത്രി. അന്താരാഷ്ട്ര ഫുട്ബോളിൽ കൂടുതൽ ​ഗോൾ നേടിയവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും പേരിനൊപ്പമാണ് ഛേത്രിയും ചേർക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് യോ​​ഗ്യതയെക്കുറിച്ചാണ് ഛേത്രിയുടെ ചിന്തകൾ മുഴുവൻ. ഇന്ത്യ ലോകകപ്പ് യോ​ഗ്യത നേടുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായിരിക്കുമെന്ന് സുനിൽ ഛേത്രി പറയുന്നു.

ആ ദിവസത്തെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷകളുണ്ട്. തന്നെപ്പോലെ ഒരു രാജ്യം മുഴുവൻ ആ ദിവസത്തിനായി കാത്തിരിക്കുന്നു. അത് ഉടൻ തന്നെ സംഭവിക്കും. തനിക്ക് 39 വയസായിരിക്കുന്നു. ഒരുപാട് കാലം താൻ ഫുട്ബോളിൽ തുടരില്ല. എങ്കിലും വരാനിരിക്കുന്ന മൂന്ന് മാസം നിർണായകമാണെന്നും സുനിൽ ഛേത്രി ഫിഫയോട് പറഞ്ഞു.

ലോകകപ്പ് യോ​ഗ്യതയക്കായി ഇന്ത്യയുടെ അടുത്ത മത്സരം നവംബർ 16ന് കുവൈറ്റിനെതിരെയാണ്. അഫ്​ഗാനിസ്ഥാൻ, ഖത്തർ ടീമുകളും ഉൾപ്പെടുന്ന ​ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയാൽ അടുത്ത റൗണ്ടിൽ എത്തും.

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

രാജ്യം വിട്ടെന്ന് രാഹുല്‍; 'ഞാന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

സംസ്ഥാനത്ത് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ കസ്റ്റഡിയിൽ

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

SCROLL FOR NEXT