Football

അനസ് എടത്തൊടിക തിരികെവരുന്നു; ​ഗോകുലം എഫ്സിയുമായി കരാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഒന്നര വർഷത്തിന് ശേഷം ബൂട്ടുകെട്ടാൻ ഒരുങ്ങി മലയാളി ഫുട്ബോൾ താരം അനസ് എടത്തൊടിക. ഐ ലീ​ഗ് മുൻ ചാമ്പ്യന്മാരായ ​ഗോകുലം കേരളയിലൂടെയാണ് അനസിന്റെ തിരിച്ചുവരവ്. 2021-22ൽ ഐഎസ്എൽ ക്ലബായ ​ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയാണ് അനസ് ഒടുവിൽ കളിച്ചത്. എന്നാൽ നാല് മത്സരങ്ങളിൽ നിന്നായി 33 മിനിറ്റ് മാത്രമാണ് താരം കളത്തിലിറങ്ങിയത്. 2019ൽ ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം വിരമിച്ചിരുന്നു.

കാണാൻ കൊതിച്ച തിരിച്ചുവരവെന്നാണ് ​ഗോകുലം എഫ്സി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. 2021-22ൽ ഐഎസ്എല്ലിൽ കളിക്കുന്നതിനിടെ പരിക്ക് അലട്ടിയതിനാൽ അനസ് കളത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഈ സമയത്ത് കേരളാ പോലീസിൽ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജോലി വാ​ഗ്ദാനം ചെയ്തുള്ള ഉദ്യോ​ഗസ്ഥ വഞ്ചനയെന്ന് താരം ആരോപിച്ചിരുന്നു.

അനസിന്റെ സാന്നിധ്യം ​ക്ലബിന് മുതൽകൂട്ടാകുമെന്ന് അധികൃതർ പ്രതികരിച്ചു. ഇന്ത്യൻ ഫുട്ബോളിൽ അനസിന്റെ അനുഭവ സമ്പത്ത് ഏറെ വലുതാണ്. ഗോകുലം കേരളയിലെ പ്രതിരോധ ലൈനിലെ അനസിന്റെ സാന്നിധ്യം എതിരാളികൾക്ക് ഭീഷണിയാകുമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT