Football

വനിതാ ലോകകപ്പില്‍ സ്വീഡിഷ് ആധിപത്യം; ഇറ്റലിയെ തകര്‍ത്തത് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വെല്ലിംഗ്ടണ്‍: വനിതാ ലോകകപ്പില്‍ സ്വീഡന് വമ്പന്‍ വിജയം. ഇറ്റലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സ്വീഡിഷ് പെണ്‍പട മുട്ടുകുത്തിച്ചത്. അമാന്‍ഡ ഇലസ്റ്റഡ് ഇരട്ടഗോളടിച്ച് തിളങ്ങിയ മത്സരത്തില്‍ ഫ്രിഡോളിന റോള്‍ഫോ, സ്റ്റിന ബ്ലാക്‌സ്റ്റീനിയസ്, റെബേക്ക ബ്ലോംക്വിസ്റ്റ് എന്നിവരും സ്വീഡന് വേണ്ടി ലക്ഷ്യം കണ്ടു. വിജയത്തോടെ സ്വീഡന്‍ നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചു.

മത്സരത്തിന്റെ 39-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. തകര്‍പ്പന്‍ ഹെഡറിലൂടെ അമാന്‍ഡ ഇലസ്റ്റഡാണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യപകുതിയുടെ അവസാനനിമിഷത്തിലായിരുന്നു രണ്ടാം ഗോള്‍. ഫ്രിഡോലിന റോള്‍ഫോയുടെ വകയായിരുന്നു സ്വീഡന്റെ രണ്ടാം ഗോള്‍. ആദ്യപകുതിയുടെ അധികസമയത്തില്‍ സ്റ്റിന ബ്ലാക്‌സ്റ്റീനിയസ് സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയിലായിരുന്നു മറ്റ് രണ്ട് ഗോളുകള്‍. 50-ാം മിനിറ്റില്‍ അമാന്‍ഡ ഇലസ്റ്റഡ് രണ്ടാം ഗോള്‍ നേടിയാണ് സ്‌കോര്‍ നാലാക്കിയത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ റെബേക്ക ബ്ലോംക്വിസ്റ്റ് വല കുലുക്കിയതോടെ ഇറ്റാലിയന്‍ പടയുടെ പരാജയം പൂര്‍ണമായി. വിജയത്തോടെ സ്വീഡന്‍ നോക്കൗട്ട് പ്രവേശനം ഉറപ്പിച്ചു. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ആറ് പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്താനും സ്വീഡന് കഴിഞ്ഞു. മൂന്ന് പോയിന്റുമായി ഇറ്റലിയാണ് രണ്ടാമത്. ഗ്രൂപ്പ് ജിയില്‍ ഓരോ പോയിന്റുമായി ദക്ഷിണാഫ്രിക്ക മൂന്നാമതും അര്‍ജന്റീന നാലാമതുമാണ്.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT