Food

അങ്ങനെയങ്ങനെയങ്ങനെ ഇഡ്ഡലി നമുക്ക് പ്രിയപ്പെട്ടതായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നല്ല പൂ പോലത്തെ ഇഡ്ഡലി, പിന്നെ ചൂട് സാമ്പാറും ചമ്മന്തിയും... ആഹാ... ഇതുണ്ടെങ്കിൽ ഭക്ഷണം കുശാലാണല്ലേ? ഏവർക്കും ഇഷ്ടപ്പെട്ട ഇഡ്ഡലിക്കും ഒരു ദിനമുണ്ട്. ഈ ഇഡ്ഡലി ദിനത്തിൽ കുറച്ച് ഇഡ്ഡലി വിശേഷങ്ങളായാലോ?

മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്.

എങ്ങനെയാണ് ഇഡ്ഡലി ഉണ്ടായത്?

ഏഴാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിൽ ധാരാളം ഹൈന്ദവ രാജാക്കന്മാർ ഇൻഡോനേഷ്യ ഭരിച്ചിരുന്നു. ഇവർ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമായി ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കുമായിരുന്നു. അങ്ങനെ രാജാക്കന്മാർ എഴുന്നള്ളുമ്പോൾ അവർക്കൊപ്പം കൊട്ടാരത്തിലെ പ്രധാന പാചകക്കാരനും അനുഗമിക്കുമായിരുന്നു. അങ്ങനെയാകാം ഇൻഡോനേഷ്യൻ വിഭവമായ കെഡ്‍‍ലി, ഇഡ്ഡ‍‍‍ലി എന്ന പേരിൽ ഇന്ത്യയിലെത്തിയതെന്നാണ് പറയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ കർണാടകയിലാണ് ആദ്യം ഇഡ്ഡലി പരീക്ഷണം നടത്തിയതെന്നും പറയപ്പെടുന്നു. അറബികളിൽ നിന്നാണ് ഈ വിഭവം നമ്മുടെ നാട്ടിലെത്തിയതെന്ന് ''എൻസൈക്ലോപീഡിയ ഓഫ് ഫൂഡ് ഹിസ്റ്ററി'', സീഡ് ടു സിവിലൈസേഷൻ - ദി സ്റ്റോറി ഓഫ് ഫൂഡ് എന്നിങ്ങനെയുള്ള പുസ്തകങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. പൗരാണിക ഗ്രന്ഥങ്ങളിലുൾപ്പടെ ഇഡ്ഡലിയെക്കുറിച്ച് പരാമർശമുണ്ട്.

അങ്ങനെ ഇഡ്ഡലി ദിനമായി

പോഷക സമ്പുഷ്ടവും, സ്വാദിഷ്ടവുമായ ഇഡ്ഡ‍‍‍ലി ഇന്ത്യക്കാരുടെ പ്രധാനഭക്ഷണമായി തീരാൻ അധികസമയമൊന്നുമെടുത്തില്ല. ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ച ആ ദിവസം പലരുചികളിലുള്ള 1328 ഇഡ്‌ഡലികൾ അവർ തയാറാക്കുകയും ചെയ്തു. അതേ ദിവസം സർക്കാർ 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡ‍‍‍ലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ചു.

ഇഡ്ഡലിക്ക് പേരുകേട്ട രാമശ്ശേരി ഗ്രാമം

ഇഡ്ഡലിക്ക് പേരുകേട്ട ഒരു ഗ്രാമം തന്നെയുണ്ട് നമ്മുടെ കേരളത്തിൽ. പാലക്കാട്ടെ രാമശ്ശേരി. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയ മുതലിയാർ കുടുംബങ്ങളാണ് ഇവിടെ ഇഡ്ഡലിയുണ്ടാക്കുന്നത്. ഇന്ന് രാമശ്ശേരിയിൽ ഏതാനും മുതലിയാർ കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളൂ. രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ധാരാളം ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ ഇവിടെ എത്തുന്നുണ്ട്.

ആവിയിൽ വേവിച്ചെടുക്കുന്ന സ്വാദിഷ്ടമായ ഇഡ്ഡലി ഇന്ന് പലപല വെറൈറ്റികളിൽ ലഭ്യമാണ്. റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, പൊടി ഇഡ്ഡലി, ബീറ്റ്‌റൂട്ട് ഇഡ്ഡലി, ചോക്ലേറ്റ് ഇഡ്ഡലി തുടങ്ങി നിരവധി വിഭവങ്ങളുണ്ട്. അപ്പോപ്പിന്നെ പൂപോലത്തെ ഇഡ്ഡലി ഉണ്ടാക്കി നോക്കിയാലോ?

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT