Fashion

ഫാഷൻ ലോകത്ത് ചർച്ചയായി 'സാൻഡ്‌വിച്ച് ബാഗ്'; വില ഇങ്ങനെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഫാഷൻ ലോകത്തെ ട്രെൻഡുകൾ ദിനം പ്രതിയാണ് മാറുന്നത്. അത്തരത്തിൽ ശ്രദ്ധേയമായ ഒരു ആക്സസറിയാണ് ഇനി പരിചയപ്പെടുത്തുന്നത്. എന്താണെന്നല്ലേ? 'സാൻഡ്‌വിച്ച് ബാഗ്'. എന്താണീ സാൻഡ്‌വിച്ച് ബാഗ് എന്നാകുമല്ലേ അടുത്ത ചോദ്യം. വിശദീകരിക്കാം. ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണാണ് പുത്തൻ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്.

ബ്രാൻഡിന്റെ പേര് വായിച്ചപ്പോൾത്തന്നെ നിങ്ങളിൽ ചിലർക്കെങ്കിലും ബാഗിന്റെ വിലയെപ്പറ്റി ഏകദേശമൊരു ധാരണ വന്നുകാണുമല്ലേ. സ്വാഭാവികം. സ്പ്രിങ്-സമ്മർ 2024 ഫാഷൻ ഷോയിൽ അവതരിപ്പിച്ച ഈ ബാഗിന്റെ വില 2,80,000 രൂപയാണ്. തുകൽ കൊണ്ട് നിർമ്മിച്ചതാണ് ഈ ബാഗ്. സാധാരണ പേപ്പർ ബാഗ് പോലെ തോന്നിക്കുന്ന സാൻഡ്‌വിച്ച് ബാഗിന് സിപ്പ്ഡ് പോക്കറ്റും ഡബ്ൾ ഫ്‌ളാറ്റ് പോക്കറ്റുമുണ്ട്.

ലൂയി വിറ്റോൺ മെൻസ്‌വെയറിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഫാരെൽ വില്ല്യംസാണ് ഈ ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. 30 സെന്റിമീറ്റർ നീളവും 27 സെന്റിമീറ്റർ ഉയരവും 17 സെന്റിമീറ്റർ വീതിയുമാണ് ഇതിനുള്ളത്.

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

SCROLL FOR NEXT