Fashion

പുതുവർഷത്തിന്റെ നിറം 'പീച്ച് ഫസ്', പുതിയ ട്രെന്റിനൊപ്പം അണിഞ്ഞൊരുങ്ങൂ‌...

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഈ പുതുവർഷത്തെ കളർഫുളാക്കാൻ ഇനി പീച്ച് ഫസ്. ഈ വർഷത്തെ നിറമായി പീച്ച് ഫസിനെയാണ് ഫാഷൻ ലോകം തിരഞ്ഞെടുത്തിരിക്കുന്നത്. കണ്ണിന് സ്വാസ്ഥ്യം നൽകുന്ന ഇളം നിറമായ പീച്ച് ഫസ് വസ്ത്രങ്ങളിലും ആഭരണങ്ങളിലും നിറയുന്നതാകും ഇനിയുള്ള ട്രെന്റ്. നിലവിൽ ട്രെന്റായ പേസ്റ്റൽ കളറുകളിൽ തന്നെയാണ് ഈ നിറവും ഉൾപ്പെടുന്നത്.

കളർ പാലറ്റിൽ ഓറഞ്ചിന്റെയും പിങ്കിന്റെയും ഇടയിലാണ് പീച്ച് ഫസിന്റെ സ്ഥാനം. ഈ ഇളം നിറം ഇതിനോടകം ട്രെന്റായിക്കഴിഞ്ഞു. എല്ലാ വർഷവും ഫാഷൻ ലോകം ഓരോ നിറം തിരഞ്ഞെടുക്കാറുണ്ട്. ഇത് നിശ്ചയിക്കുന്ന പാന്റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ് ഇത്തവണയും കളർ തീരുമാനിച്ചത്. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട് പാന്റോണിന്റെ 25ാം വാർഷിക നിറം കൂടിയാണ് പീച്ച് ഫസ്.

വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമപ്പുറം ചെരുപ്പ്, സ്നീക്കേഴ്സ്, സൺ ​ഗ്ലാസ് എന്നിവയിലടക്കം ഈ നിറം വിപണിയിലെത്തിക്കഴിഞ്ഞു. ഫോർമലോ പാർട്ടി വെയറോ ക്യാഷ്വലോ എന്തുമാകട്ടെ പീച്ച് ഫസ് പെർഫക്ട് ചോയ്സ് ആകുക കൂടിയാണ്. ആൺ പെൺ വ്യത്യാസമില്ലാതെ തിരഞ്ഞെടുക്കുന്നുവെന്നതും ഈ നിറത്തെ ട്രെന്റാക്കുന്നു.

മെറ്റാലിക്, സീക്വൻസുകൾ എന്നിവയ്ക്കൊപ്പം പീച്ച് ഫസ് നിറം സ്റ്റൈലാകും. സോളിഡ് പീച്ച് ഫസ് പാന്റ്സിനൊപ്പം പാറ്റേൺ ടോപ്സ് ബോൾഡ് ലുക്ക് നൽകും. റെ​ഗുലർ ഡെനീമിനൊപ്പം ജാക്കറ്റായും ഈ നിറം ട്രൈ ചെയ്യാം. നിലവിലെ ട്രാന്റായ മോണോക്രോമിലും പീച്ച് ഫസ്സിന് സ്പേസുണ്ട്.

മറ്റെല്ലാ നിറത്തെയും പോലെ വൈറ്റിനൊപ്പവും പെയർ ചെയ്യാം. മറൂൺ, ഡീപ്പ് പ‍ർപ്പിൾ, ബർ​ഗണ്ടി, മജന്ത നിറങ്ങൾക്കൊപ്പം പീച്ച് ഫസിന് സ്റ്റൈലിഷ് ലുക്ക് നൽകാനാകും.

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT