Ernakulam

അനധികൃമായി പാടം നികത്തിയെന്ന് പരാതി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം നഗരസഭ തടഞ്ഞു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. പെരുമ്പാവൂര്‍ നഗരസഭയാണ് നിര്‍മ്മാണം തടഞ്ഞത്.

വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണമാണ് നഗരസഭ തടഞ്ഞത്. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിര്‍മ്മിക്കുന്നതിന് എതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി.

വെട്ടിക്കനാക്കുടി വി സി ജോയിയുടെ മകന്‍ ജേക്കബ്ബ് ജോയിയുടെ ഉടമസ്ഥതയില്‍ 12ാം വാര്‍ഡില്‍ കാരാട്ടുപള്ളിക്കരയിലാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃകയിലുള്ള സെറ്റ് നിര്‍മ്മാണം നടക്കുന്നത്. പാടം മണ്ണിട്ടുനികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ നിര്‍മ്മാണം തടഞ്ഞത്.

നിര്‍മ്മാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ വാദം. എന്നാല്‍ നിര്‍മ്മാണ അനുമതിക്ക് വേണ്ടി അപേക്ഷ നല്‍കിയിരുന്നുവെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നുമാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പ്ലൈവുഡും കഴകളും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT