Environment

തിളച്ചുമറിഞ്ഞൊഴുകുന്ന ലാവ; ഒരു ​ഗ്രാമത്തെ തന്നെ വിഴുങ്ങുന്ന അഗ്നിപ‍ർവ്വത സ്ഫോടനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിളച്ചുമറിഞ്ഞൊഴുകുന്ന ലാവ ഒരു ​ഗ്രാമത്തെ തന്നെ വിഴുങ്ങുന്ന കാഴ്ചയാണ് ഐസ് ലാൻഡിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. ഐസ് ലന്റിലെ അ​ഗ്നിപ‍ർവ്വത സ്ഫോടനത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. തിളച്ച് മറിഞ്ഞ് പുറത്തേക്കൊഴുകിയ ലാവ നിരവധി വീടുകളെ വിഴുങ്ങിക്കഴിഞ്ഞുവെന്നാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഐസ് ലന്റിലെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിലെ ​ഗ്രിൻഡാവിക്കിലാണ് അ​ഗ്നിപ‍ർവ്വത സ്ഫോടനമുണ്ടായിരിക്കുന്നത്. ​ഗുരുതര സാഹചര്യമെന്ന് ഇതിനെ വിദ​ഗ്ധ‍ർ വിശേഷിപ്പിച്ചിരിക്കുന്നത്.

ജനുവരി 14 ന് രാവിലെ എട്ട് മണിയോടെയാണ് ആദ്യ അ​ഗ്നിപ‍ർവ്വത സ്ഫോടനമുണ്ടായത്. പിന്നാലെ ഒരു കിലോമീറ്റ‍ർ വ്യാപ്തിയിൽ മറ്റൊരു സ്ഫോടനം കൂടിയുണ്ടായി. കൂടുതൽ അ​ഗ്നിപ‍ർവ്വത സ്ഫോടനങ്ങൾ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഐസ് ലാൻഡിൻ്റെ തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്ന് 25 മൈൽ അകലെയാണ് അ​ഗ്നിപ‍ർവ്വത സ്ഫോടനം.

ആർക്കും ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും ഐസ് ലാൻഡ് പ്രസിഡന്റ് വ്യക്തമാക്കി. അർദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നത്. പുല‍ർച്ചെ മൂന്ന് മണിയോടെ അ​ഗ്നിപ‍ർവ്വതത്തിന് സമീപത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. എന്നാൽ മുന്നറിയിപ്പുകൾ അവ​ഗണിച്ച് ആകെയുള്ള നാലായിരത്തോളം വരുന്ന പ്രദേശവാസികളിൽ 200 ഓളം പേ‍ർ മാറിത്താമസിക്കാൻ തയ്യാറായിട്ടില്ല. പ്രദേശത്ത് 200 ഓളം സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

റായ്ബറേലിയിൽ ബിജെപിക്ക് വെല്ലുവിളി, തമ്മിലടിച്ച് സ്ഥാനാര്‍ത്ഥിയും എംഎല്‍എയും; ഇടപെട്ട് അമിത് ഷാ

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

വേനല്‍മഴ കടുക്കും, ജാഗ്രത വേണം; മിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളില്‍ അലേര്‍ട്ട്

മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മ​ദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന

SCROLL FOR NEXT