Cricket

അതി​വേ​ഗ സെഞ്ച്വറിയിൽ എത്തിയില്ല; സീസണിലെ അതിവേ​ഗ അർദ്ധ സെഞ്ച്വറിയുമായി ഫ്രേസർ മക്‌ഗുര്‍ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ബാറ്റിം​ഗ് വിസ്ഫോടനം കൂടെ നടക്കുകയാണ്. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരാട്ടത്തിലും ബാറ്റർമാർ വെടിക്കെട്ട് നടത്തുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഡൽഹിക്ക് വേണ്ടി ഓസ്ട്രേലിയൻ താരം ജെയ്ക്ക് ഫ്രേസർ മക്‌ഗുര്‍കിന്റെ വക ആദ്യ വെടിക്കെട്ട് നടന്നു.

മുംബൈയ്ക്കായി ആദ്യം പന്തെറിഞ്ഞ ലൂക്ക് വുഡിന്റെ ആദ്യ ഓവറിൽ 19 റൺസ് പിറന്നു. ആദ്യ രണ്ട് പന്തും ബൗണ്ടറി നേടിയപ്പോൾ മൂന്നാം പന്ത് സിക്സിലേക്ക് പോയി. രണ്ടാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ പന്ത് തന്നെ മക്‌ഗുര്‍ക് സിക്സ് പറത്തി. പിന്നത്തെ ചിന്ത ഈ മത്സരത്തിൽ മക്ഗുർക് എത്ര റെക്കോർഡുകൾ തിരുത്തുമെന്നതായിരുന്നു.

ഈ സീസണിലെ അതിവേ​ഗം അർദ്ധ സെഞ്ച്വറിയുന്ന തന്റെ തന്നെ റെക്കോർഡ് താരം തിരുത്തിയെഴുതി. സൺറൈസേഴ്സിനെതിരെ 15 പന്തിൽ 50 റൺസ് ആയിരുന്നുവെങ്കിലും ഇത്തവണ 15 പന്തിൽ താരം 52 റൺസിലേക്കെത്തി. ഐപിഎൽ ചരിത്രത്തിലെ തന്നെ അതിവേഗ സെഞ്ച്വറിയിലേക്ക് മക്​ഗുർക് എത്തുമോയെന്നായിരുന്നു അടുത്ത ആകാംഷ. എന്നാൽ 27 പന്തിൽ 11 ഫോറും ആറ് സിക്സും സഹിതം 84 റൺസുമായി താരം പുറത്തായി.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT