Cricket

ഒടുവിൽ റോയൽ ചലഞ്ചേഴ്സിന് വിജയം; മനസ് തുറന്ന് ചിരിച്ച് കോഹ്‌ലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഐപിഎല്ലിൽ ആറ് മത്സരങ്ങളിലെ തുടർതോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് വിജയത്തിലെത്തി. ഇനി എനിക്കൊന്ന് ഉറങ്ങണം എന്നാണ് റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസ് പ്രതികരിച്ചത്. സൂപ്പർതാരം വിരാട് കോഹ്‌ലിയും തന്റെ സന്തോഷം മറച്ചുവെച്ചില്ല. കോഹ്‌ലി മനസ് തുറന്ന് ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്.

മത്സരത്തിൽ കോഹ്‌ലി അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. 43 പന്തിൽ നിന്നാണ് താരം 51 റൺസ് നേടിയത്. രജത് പാട്ടിദാറിന്റെ അർദ്ധ സെഞ്ച്വറി കൂടിയായപ്പോൾ ബെം​ഗളൂരു മികച്ച സ്കോറിലേക്ക് നീങ്ങി. മറുപടി പറഞ്ഞ സൺറൈസേഴ്സ് നിരയിൽ ആർക്കും ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല. പിന്നാലെ 35 റൺസിന്റെ ജയം ബെം​ഗളൂരു ആഘോഷിച്ചു.

പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്താൻ ഹൈദരാബാദിന് കഴിഞ്ഞു. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയമാണ് ഹൈദരാബാദിനുള്ളത്. സീസണിലെ രണ്ടാം ജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT