Cricket

കോഹ്‌ലിയും പാണ്ഡ്യയും ഗില്ലുമില്ല,പക്ഷേ സഞ്ജു ഉണ്ട്; ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 28നോ 29നോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ലോകകപ്പിന് വേണ്ടി തന്‍റെ മനസ്സിലുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇല്ലാതെയാണ് മഞ്ജരേക്കര്‍ ടീമിനെ തിരഞ്ഞെടുത്തതെന്നതാണ് പ്രത്യേകത. മൂന്നാം നമ്പറില്‍ കളിക്കാന്‍ മലയാളി താരം സഞ്ജു സാംസണെയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും യുവതാരം ശുഭ്മാന്‍ ഗില്ലും സഞ്ജയ് മഞ്ജരേക്കറുടെ ടീമിലില്ല. അതേസമയം ഹാര്‍ദ്ദിക്കിന്റെ സഹോദരനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരവുമായ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു സാംസണും റിഷഭ് പന്തും കെ എല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്.

രോഹിത് ശര്‍മ്മയും യശസ്വി ജയ്‌സ്‌വാളും ഓപ്പണര്‍മാരായി ഇറങ്ങുന്ന ടീമില്‍ സൂര്യകുമാര്‍ യാദവാണ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായി എത്തുന്നത്. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരും പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരും ടീമിലുണ്ട്.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT