Cricket

വിരാട് കോഹ്‌ലിയുടെ മെല്ലെപ്പോക്ക്; പ്രതികരിച്ച് ഡു പ്ലെസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വിജയവഴിയിൽ തിരിച്ചെത്തി. ബെം​ഗളൂരുവിലേറ്റ തോൽവിക്ക് ഹൈദരാബാദിൽ റോയൽ ചലഞ്ചേഴ്സ് മറുപടി നൽകി. എങ്കിലും സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താരത്തിന്റെ മെല്ലപ്പോക്കാണ് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയത്.

മത്സരത്തിൽ 43 പന്തുകൾ നേരിട്ട കോഹ്‌ലി 51 റൺസുമായി പുറത്തായി. 5.3 ഓവറിൽ ബൗണ്ടറി നേടിയ കോഹ്‌ലി പിന്നെ 15.3 ഓവറിൽ പുറത്താകും വരെ ഒരു തവണ പോലും ബൗണ്ടറി കടത്തയില്ല. പിന്നാലെ കോഹ്‌ലിയുടെ ഇന്നിം​ഗ്സിനെക്കുറിച്ച് ബെംഗളൂരു നായകൻ ഫാഫ് ഡ‍ു പ്ലെസിസ് ചോദ്യം നേരിട്ടു. നിർണായക സമയത്ത് ഇന്ത്യൻ താരത്തെ പിന്തുണച്ചാണ് ഡു പ്ലെസിസ് രം​ഗത്തെത്തിയത്.

കോഹ്‌ലി ഈ സീസണിൽ ടോപ് സ്കോറർ ആണ്. ടീമിന്റെ മുഴുവൻ സമ്മർദ്ദവും കോഹ്‌ലിയുടെ തലയിൽ വെക്കാൻ കഴിയില്ല. ബാറ്റർമാർക്ക് സ്കോറിം​ഗ് ബുദ്ധിമുട്ടായ ​ഗ്രൗണ്ടിൽ എളുപ്പത്തിൽ റൺസ് അടിക്കാൻ സാധിക്കില്ല. ടീമിൽ ഒരാൾ ആങ്കർ റോൾ ചെയ്യേണ്ടതുണ്ടെന്നും ഡു പ്ലെസിസ് വ്യക്തമാക്കി.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT