Cricket

കോഹ്‌ലിയെ വെറുതെ വിടൂ, ബൗണ്ടറി നേടാത്തതിന് കാരണമുണ്ട്; ആരോൺ ഫിഞ്ച്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് വിജയത്തിനിടയിൽ വിരാട് കോഹ്‌ലി വിമർശിക്കപ്പെടുകയാണ്. സ്കോറിം​ഗ് വേ​ഗത കുറഞ്ഞതിലാണ് താരത്തിനെതിരെ വിമർശനം ഉയരുന്നത്. എന്നാൽ കോഹ്‌ലിയെ പിന്തുണച്ച് റോയൽ ചലഞ്ചേഴ്സ് മുൻ താരം ആരോൺ ഫിഞ്ച് രം​ഗത്തെത്തി. കോഹ്‌ലിയുടെ ബാറ്റിം​ഗിനേക്കാൾ സൺ‌റൈസേഴ്സിന്റെ തോൽവിയാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നാണ് ഫിഞ്ചിന്റെ അഭിപ്രായം.

രണ്ട് താരങ്ങൾ തമ്മിലുള്ള കൂട്ടുകെട്ട് നിർണായകമാണ്. പവർപ്ലേയിൽ കോഹ്‌ലി നന്നായി കളിച്ചു. പിന്നാലെ രജത് പാട്ടിദാർ ഫോമിലേക്ക് ഉയർന്നു. അപ്പോൾ പാട്ടിദാറിന് സിം​ഗിൾ നൽകേണ്ടത് കോഹ്‌ലിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് കോഹ്‌ലിക്ക് ബൗണ്ടറികൾ അടിക്കാൻ കഴിഞ്ഞില്ലെന്നും ഫിഞ്ച് പ്രതികരിച്ചു.

കോഹ്‌ലിയെ പരിഹസിക്കേണ്ടവർക്ക് അതു ചെയ്യാം. ടീം തിരിച്ചടികൾ നേരിടുമ്പോൾ ഒരാൾ നന്നായി കളിക്കേണ്ടതുണ്ട്. എന്നാൽ തന്റെ അഭിപ്രായത്തിൽ കോഹ്‌ലി നന്നായി കളിച്ചെന്നും ആരോൺ ഫിഞ്ച് വ്യക്തമാക്കി.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT