Cricket

ഉസൈൻ ബോൾട്ട് ട്വന്റി 20 ലോകകപ്പ് ബ്രാൻഡ് അംബാസഡർ; പ്രഖ്യാപിച്ച് ഐസിസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദുബായ്: ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സ്പ്രിൻ്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ‌ബ്രാൻഡ് അംബാസിഡറാകും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റേതാണ് പ്രഖ്യാപനം. എട്ട് തവണ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവായ ബോൾട്ട് വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന മത്സരങ്ങൾ കാണാനെത്തും. ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായാണ് ഇതിഹാസ താരം മത്സരങ്ങൾ കാണാനെത്തുന്നത്.

ലോകകപ്പ് തൻ്റെ വീട്ടിലേക്ക് വരുമ്പോൾ പുതിയ റോൾ ലഭിച്ചതിൽ സന്തോഷമെന്ന് ബോൾട്ട് പ്രതികരിച്ചു. കരീബിയൻ നാടുകളിൽ നിന്ന് വരുന്ന തന്റെ ജീവിതത്തിന്റെ ഭാ​ഗമാണ് ക്രിക്കറ്റ്. ഈ വിനോദത്തിന് എന്നും തന്റെ ഹൃദയത്തിലാണ് സ്ഥാനം. ലോകത്ത് ക്രിക്കറ്റിന്റെ പ്രചാരണത്തിനായി തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും ബോൾട്ട് പറഞ്ഞു.

ലോകകപ്പിൽ തന്റെ ടീം വെസ്റ്റ് ഇൻഡീസ് ആണ്. കുറച്ച് മത്സരങ്ങൾ അമേരിക്കയിൽ നടക്കുന്നതും ക്രിക്കറ്റ് പ്രചാരണത്തിന് നല്ലതാണ്. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ക്രിക്കറ്റിന്റെ സാന്നിധ്യം ഉറപ്പിക്കാൻ ട്വന്റി 20 ലോകകപ്പ് സഹായകരമാകുമെന്നും ഇതിഹാസ താരം വ്യക്തമാക്കി.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT