Cricket

കോഹ്‌ലിക്കും രജത്തിനും അര്‍ദ്ധ സെഞ്ച്വറി; ഹൈദരാബാദിനെതിരെ ബെംഗളൂരുവിന് മികച്ച സ്‌കോര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് 207 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും (51) രജത് പട്ടിദാറിന്റെയും (50) അര്‍ദ്ധ സെഞ്ച്വറികളാണ് ബെംഗളൂരുവിന് കരുത്തായത്. ഹൈദരാബാദിന് വേണ്ടി ജയ്‌ദേവ് ഉനദ്കട്ട് മൂന്നും ടി നടരാജന്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഹൈദരാബാദില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന് 48 റണ്‍സ് അടിച്ചെടുത്തു. നാലാം ഓവറില്‍ ഡു പ്ലെസിസിനെ പുറത്താക്കി ടി നടരാജനാണ് സണ്‍റൈസേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കിയത്. 12 പന്തില്‍ 25 റണ്‍സെടുത്ത് ക്യാപ്റ്റന്‍ മടങ്ങി.

വണ്‍ഡൗണായി ഇറങ്ങിയ വില്‍ ജാക്‌സ് (6) അതിവേഗം പുറത്തായി. എന്നാല്‍ ക്രീസിലെത്തിയ രജത് പട്ടിദാര്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച പട്ടിദാര്‍ ജയ്‌ദേവ് ഉനദ്കട്ടിന്റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കി മടങ്ങി. 20 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമുള്‍പ്പടെ 50 റണ്‍സാണ് പട്ടിദാര്‍ അടിച്ചെടുത്തത്.

പിന്നീട് കാമറൂണ്‍ ഗ്രീന്‍ ക്രീസിലെത്തി. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിരാട് കോഹ്‌ലിയും മടങ്ങി. 43 പന്തില്‍ ഒരു സിക്‌സും നാല് ബൗണ്ടറിയുമടക്കം 51 റണ്‍സെടുത്ത കോഹ്‌ലിയെ ജയ്‌ദേവ് അബ്ദുല്‍ സമദിന്റെ കൈകളിലെത്തിച്ചു. മഹിപാല്‍ ലോംറോറിനും (7) ദിനേശ് കാര്‍ത്തിക്കിനും (11) തിളങ്ങാനായില്ല. എട്ടാമനായി ക്രീസിലെത്തിയ സ്വപ്‌നില്‍ സിങ് അവസാന പന്തില്‍ മടങ്ങി. ആറ് പന്തില്‍ 12 റണ്‍സെടുത്ത താരത്തെ നടരാജന്‍ പുറത്താക്കി. 20 പന്തില്‍ 37 റണ്‍സെടുത്ത് ഗ്രീന്‍ പുറത്താവാതെ നിന്നു.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT