Cricket

അക്സറിനെ നേരത്തെ ഇറക്കാതെ രക്ഷയില്ലായിരുന്നു; കാരണം പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ​ഐപിഎല്ലിൽ ​ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വിജയം നേടിയിരിക്കുകയാണ്. നിർണായക വിജയത്തിന് ഡൽഹി ക്യാപിറ്റൽസിനെ സഹായിച്ചത് അക്സർ പട്ടേലിന്റെയും റിഷഭ് പന്തിന്റെയും ഇന്നിം​ഗ്സുകളാണ്. സീസണിൽ മോശം ഫോമിലായിരുന്ന അക്സർ പട്ടേൽ ​ഗുജറാത്തിനെതിരായ മത്സരത്തിൽ മൂന്നാം നമ്പറിലെത്തി. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ഡൽഹി ബാറ്റിം​ഗ് പരിശീലകൻ പ്രവീൺ ആംറെ.

പവർപ്ലേയിൽ സായി കിഷോറിനെ നേരിടുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ സീസണിൽ അക്സർ നന്നായി കളിച്ചിരുന്നു. എന്നാൽ ഈ സീസണിൽ അത്ര നന്നായി കളിക്കാൻ അക്സറിന് കഴിഞ്ഞിട്ടില്ല. മുൻനിരയിൽ ഇറങ്ങുന്ന അഭിഷേക് പോറൽ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് ഫിനിഷറായി പോറലിനെയും തുടക്കത്തിൽ അക്സറിനെയും നിയോ​ഗിച്ചെന്നും പ്രവീൺ ആംറെ പ്രതികരിച്ചു.

മത്സരത്തിൽ ഒരു ഘട്ടത്തിൽ ഡൽഹി മൂന്നിന് 44 എന്ന് തകർന്നിരുന്നു. നാലാം നമ്പറിൽ അക്സർ-റിഷഭ് കൂട്ടുകെട്ടിൽ 113 റൺസ് പിറന്നു. അക്സർ 66 റൺസെടുത്ത് പുറത്തായി. റിഷഭ് പന്ത് 88 റൺസുമായി പുറത്താകാതെ നിന്നു.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT