Cricket

ഇനി ഇങ്ങോട്ട് നോക്കരുത്; ഐപിഎൽ ക്യാമറാമാന് മുന്നറിയിപ്പുമായി ധോണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈയുടെ മത്സരങ്ങൾ നടക്കുമ്പോൾ ഏറെ പ്രധാന്യമുള്ള താരമാണ് എം എസ് ധോണി. താരത്തെ ​ഗ്യാലറിയിൽ കാണുമ്പോൾ തന്നെ ആരാധകർ ആവേശത്തിലാകും. ലഖ്നൗവിനെതിരായ മത്സരത്തിലും സമാന സംഭവമുണ്ടായി. എന്നാൽ തനിക്ക് നേരെ ക്യാമറാവെക്കേണ്ടെന്നാണ് ധോണിയുടെ നിലപാട്.

ചെന്നൈ ബാറ്റിം​ഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് ധോണി മുന്നറിയിപ്പ് നൽകി. പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം ധോണിയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകർ. പിന്നാലെ ധോണി ബാറ്റിം​ഗിന് ഇറങ്ങിയപ്പോഴും ആരാധകരുടെ ആവേശമുണ്ടായി.

മത്സരത്തിൽ ഒരു പന്ത് മാത്രമാണ് ധോണി ബാറ്റ് ചെയ്തത്. ഇതിഹാസ താരത്തിനായി റുതുരാജ് ഗെയ്ക്ക്‌വാദ്‌ അഞ്ചാം പന്തിൽ സ്ട്രൈക്ക് കൈമാറി. നാല് റൺസുമായി താരം പുറത്താകാതെ നിന്നു. സീസണിൽ ഇതുവരെ ധോണിയെ പുറത്താക്കാൻ ആർക്കും സാധിച്ചിട്ടുമില്ല.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT