Cricket

ശിവം ദുബെയ്ക്ക് മുന്നെ ജഡേജയെ എന്തുകൊണ്ട് നാലാം നമ്പറിൽ ഇറക്കി?; മറുപടിയുമായി റുതുരാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തുടർച്ചയായ രണ്ടാം പരാജയവും വഴങ്ങിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയാണ് റുതുരാജും സംഘവും ഏറ്റുവാങ്ങിയത്. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം ലഖ്നൗ മൂന്ന് പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്ത് മറികടന്നു.

ചെപ്പോക്കിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ നാലാം നമ്പറിലാണ് രവീന്ദ്ര ജഡേജയെ ഇറക്കിയത്. രണ്ടാമത്ത വിക്കറ്റായി ഡ‍ാരിൽ മിച്ചൽ (11) വീണതിന് പിന്നാലെ ക്രീസിലെത്തിയ ജഡേജയ്ക്ക് 19 പന്തിൽ 16 റൺസ് മാത്രമാണ് എടുക്കാനായത്. മികച്ച ഫോമിലുള്ള ശിവം ദുബെയ്ക്ക് പകരം ജഡേജയെ രണ്ടാം വിക്കറ്റ് വീണതിന് പിന്നാലെ ഇറക്കിയ തീരുമാനം ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ ഈ തീരുമാനത്തിൽ വിശദീകരണവുമായി ചെന്നൈ നായകൻ റുതുരാജ് ഗെയ്ക് വാദ് രംഗത്തെത്തി.

'പവർപ്ലേയ്ക്കുള്ളിൽ തന്നെ രണ്ടാം വിക്കറ്റ് നഷ്ടമായതിനാലാണ് ജഡേജയെ ഇറക്കിയത്. ഞങ്ങളുടെ തീരുമാനം വ്യക്തമായിരുന്നു. പവർപ്ലേയ്ക്ക് ശേഷം ഒരു വിക്കറ്റ് വീണാൽ ശിവം ദുബെ ബാറ്റിങ്ങിനിറങ്ങും. ബാറ്റർമാരോട് നേരത്തെ ക്രീസിലിറങ്ങാൻ ഞങ്ങൾക്ക് നിർബന്ധിക്കാൻ കഴിയില്ലല്ലോ', ​റുതുരാജ് പറയുന്നു.

നിലവിലെ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താൻ ജഡേജയ്ക്ക് സാധിച്ചിട്ടില്ല. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 154 റൺസ് മാത്രമാണ് ജഡേജ ഇതുവരെ നേടിയത്. ജഡേജയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ദുബെ 27 പന്തിൽ നിന്ന് 66 റൺസെടുക്കുകയും ചെയ്തു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT