Cricket

'കൈയ്യിലിരുന്ന കളിയായിരുന്നു'; ചെന്നൈയുടെ തോൽവിയിൽ പ്രതികരിച്ച് റുതുരാജ് ഗെയ്ക്ക്‌വാദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്. സീസണിൽ ആദ്യമായാണ് ചെന്നൈ ചെപ്പോക്കിൽ തോൽവി നേരിടുന്നത്. പിന്നാലെ തോൽവിയിൽ വിശദീകരണവുമായി ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ് രംഗത്തെത്തി. കൈയ്യിലിരുന്ന മത്സരമാണ് ചെന്നൈ കൈവിട്ടതെന്നാണ് ​നായകന്റെ വിശദീകരണം.

മത്സരം ചെന്നൈക്ക് വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവസാന നിമിഷം ലഖ്നൗ മികച്ച പ്രകടനം പുറത്തെടുത്തു. സ്റ്റോയിൻസിന്റെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ. ചില ബൗളർമാർ മോശം പ്രകടനം നടത്തി. എങ്കിലും ഇത് ക്രിക്കറ്റിന്റെ ഭാ​ഗമാണ്. ചില മത്സരങ്ങൾ വിജയിക്കും. എന്നാൽ ചിലപ്പോൾ പരാജയമായിരിക്കും ഫലമെന്നും റുതുരാജ് വ്യക്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. നായകൻ റുതുരാജ് ​ഗെയ്ക്ക്‌വാദിന്റെ സെഞ്ച്വറിക്കരുത്തിലാണ് ചെന്നൈ മികച്ച സ്കോറിലേക്ക് നീങ്ങിയത്. എന്നാൽ തകർപ്പൻ സെഞ്ച്വറിയുമായി മാർകസ് സ്റ്റോയിൻസ് തിരിച്ചടിച്ചതോടെ ലഖ്നൗ മത്സരം സ്വന്തമാക്കി.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT